പേരൂർക്കട: സംസ്ഥാന സർക്കാറും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും 50 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ഉപയോഗപ്രദമാക്കുന്നു. 'യുവത്വം ആസ്തികളുടെ പുനർനിർമാണത്തിനായി' എന്ന ആശയം ഉയർത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എൻ.എസ്.എസ് ടെക്‌നിക്കൽ സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പേരൂർക്കട ഗവ. മോഡൽ ഹോസ്പിറ്റലിൽ ഹീര കോളജ് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയിലെ എൻ.എസ്.എസ് വളൻറിയർമാരുടെ ക്യാമ്പ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വാർഡ് കൗൺസിലർ പി.എസ്. അനിൽകുമാർ, കോളജ് പ്രിൻസിപ്പൽ റൂബൻ ദേവപ്രകാശ് എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഹേമന്തിെൻറ നേതൃത്വത്തിൽ 110 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ ആസ്തി ഈ ക്യാമ്പിലൂടെ ഇവിടെ തിരിച്ച് പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.