ശാന്തിഗിരിയിൽ സന്ന്യാസദീക്ഷ വാർഷികം ആഘോഷിച്ചു

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ 33ാമത് സന്ന്യാസദീക്ഷ വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. സന്ന്യാസി സന്ന്യാസിനിമാരുടെയും ബ്രഹ്മചാരികളുടെയും ഭക്തരുടെയും പ്രത്യേക പ്രാർഥനയും പുഷ്പസമർപ്പണവും ദീപപ്രദക്ഷിണവും ഉണ്ടായിരുന്നു. കുരുന്നുകളുടെ എഴുത്തിനിരുത്തൽ ചടങ്ങും നടന്നു. ആശ്രമ സമുച്ചയം വലംവെച്ച് ദീപപ്രദക്ഷിണം നടന്നു. ശാന്തിഗിരി ആശ്രമസ്ഥാപകൻ നവജ്യോതിശ്രീ കരുണാകരഗുരു 1984 ഒക്ടോബർ നാലിന് വിജയദശമി ദിനത്തിൽ 31 ശിഷ്യന്മാർക്ക് സന്ന്യാസദീക്ഷ നൽകിയതി​െൻറ വാർഷികമാണ് എല്ലാവർഷവും ശാന്തിഗിരി പരമ്പര വിജയദശമി ദിനത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.