ഡോ. രാംദാസ്​ പിഷാരടി സ്​മാരക പുരസ്​കാരം ഡോ. പ്രിയ ശ്രീനിവാസന്​

തിരുവനന്തപുരം: ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ക്ലിനിക്കൽ ഗവേഷണ പ്രബന്ധത്തിനുള്ള പ്രഥമ ഡോ. രാംദാസ് പിഷാരടി സ്മാരക പുരസ്കാരത്തിന് മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രി ശിശുരോഗ വിഭാഗം അസോ. പ്രഫസർ ഡോ. പ്രിയ ശ്രീനിവാസൻ അർഹയായി. കുട്ടികളിലെ ഡെങ്കിപ്പനി എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. മന്ത്രി കെ.കെ. ശൈലജ അവാർഡ് സമ്മാനിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ചടങ്ങിൽ പങ്കെടുത്തു. മുൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലും പ്രമുഖ വൃക്കരോഗ വിദഗ്ധനും മികച്ച ക്ലിനിക്കൽ ഗവേഷകനുമായിരുന്ന അന്തരിച്ച ഡോ. രാംദാസ് പിഷാരടിയുടെ പേരിലുള്ളതാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.