വധൂവരന്മാർക്ക്​ ബഹുജനസമിതി സ്വീകരണംനൽകി

ബാലരാമപുരം: ബഹുജനസമിതിയുടെ അഭ്യർഥനയെ തുടർന്ന് ഇന്ദിര ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ സമൂഹ വിവാഹ ചടങ്ങിൽ വിവാഹിതരായ ബാലരാമപുരം പ്രദേശത്തെ വധൂവരന്മാർക്ക് ബാലരാമപുരം ബഹുജനസമിതിയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി. സമിതി പ്രസിഡൻറ് എം. നിസ്താറി​െൻറ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് നവദമ്പതികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. ചെയർമാൻ എ.എൻ. പ്രേംലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എം. സുധീർ, റോയൽ ജി. സുരേഷ്തമ്പി, സോണ അയൂബ്ഖാൻ, കവി കോട്ടുകാൽ ശ്യാമപ്രസാദ്, മഹിള െഫഡറേഷൻ ജില്ല പ്രസിഡൻറ് ജെ. ഹയറുന്നിസ ബീവി, വി. വിജയരാജ് എന്നിവർ ആശംസകൾ നേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.