കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം

മലയിൻകീഴ്: അണപ്പാട് കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഡിസംബർ ഒന്നുമുതൽ മൂന്നുവരെ നടക്കും. ഒന്നിന് രാവിലെ അഞ്ചിന് നിർമാല്യദ‌ർശനം, അഭിഷേകം, എട്ടിന് ഗണപതിഹോമം, ഒമ്പതിന് നാഗരൂട്ട്, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, എട്ടിന് സായാഹ്ന ഭക്ഷണം. രണ്ടിന് രാവിലെ അഞ്ചിന് ഗണപതിഹോമം, എട്ടിന് വിഗ്രഹം (ദേവിയെ) പുറത്ത് എഴുന്നള്ളിക്കും, രാത്രി എട്ടിന് തിരിച്ചെഴുന്നള്ളത്ത്, 8.30ന് അലങ്കാര ദീപാരാധന. മൂന്നിന് രാവിലെ ആറിന് ഗണപതിഹോമം, ഒമ്പതിന് കലശാഭിഷേകം, 9.30ന് പൊങ്കാല, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം ആറിന് തൃക്കാർത്തിക ദീപം തെളിയിക്കൽ, 6.30ന് അലങ്കാര ദീപാരാധന, രാത്രി 7.30ന് സായാഹ്ന ഭക്ഷണം, 9.30ന് ആചാര വെടിക്കെട്ട്. രണ്ടാം ഉത്സവദിവസം ദേവീ ചൈതന്യം പുതിയ ശീവേലി. തൃക്കാർത്തിക ദീപത്തോടെ ഉത്സവം സമാപ്തി കുറിക്കണമെന്നാണ് താന്ത്രികവിധിയെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ സി. സുനിൽകുമാർ, ജി. വിനോദ്കുമാർ, രാകേഷ്ചന്ദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.