സാമ്പത്തിക സംവരണത്തിനെതിരെ പോരാടും ^സംവരണ സംരക്ഷണ ഏകോപന സമിതി

സാമ്പത്തിക സംവരണത്തിനെതിരെ പോരാടും -സംവരണ സംരക്ഷണ ഏകോപന സമിതി കൊല്ലം: സാമുദായിക വിവേചനമാണ് പിന്നാക്കാവസ്ഥയുടെയും അസമത്വത്തി​െൻറയും അടിസ്ഥാനമെന്ന് സുവ്യക്തമായ നിലപാടി​െൻറ വെളിച്ചത്തിലാണ് സാമുദായിക സംവരണം ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ളതെന്ന് സംവരണ സംരക്ഷണ ഏകോപന സമിതി അഭിപ്രായപ്പെട്ടു. അപ്രകാരം ഭരണഘടനാദത്തമായ സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരാൻ ഏത് അധികാര കേന്ദ്രം ശ്രമിച്ചാലും അതിനെതിരെ പോരാടുന്നതിന് ഏകോപന സമിതി തല നേതൃയോഗം തീരുമാനിച്ചു. 30ന് സമരങ്ങൾക്ക് രൂപം നൽകാൻ എല്ലാ സംവരണ സമുദായ വിഭാഗങ്ങളുടെയും സമ്മേളനം കൊല്ലത്ത് ചേരും. ഇതിനായി 51 അംഗ സ്വാഗത സംഘം തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ.ഡി.എഫ് പ്രസിഡൻറ് പി. രാമഭദ്രൻ (രക്ഷാ.), മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ് (ചെയർ.), നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി (ജന. കൺ.), കെ.യു. ബഷീർ, എം. രാമചന്ദ്രൻചെട്ടിയാർ, ജെ.എം. അസ്ലാം, കെ. മദനൻ, എം. കമാലുദ്ദീൻ (വൈസ് പ്രസി.), അരുൺ മയ്യനാട്, ഇ.കെ. സിറാജുദ്ദീൻ, വൈ. ഉമറുദ്ദീൻ, സി. ശശി (കൺ.). കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ് അധ്യക്ഷതവഹിച്ചു. മെഡിക്കൽ ക്യാമ്പ് മയ്യനാട്: ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ, വിമൻസ് ഡ​െൻറൽ കൗൺസിൽ, ജില്ല മെഡിക്കൽ ഓഫിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി മഞ്ഞപ്പിത്ത പ്രതിരോധ കുത്തിവെപ്പും ദന്തപരിശോധന ക്യാമ്പും നടത്തി. കലക്ടർ ഡോ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ഡെപ്യൂട്ടി ഡി.എം.ഒ സന്ധ്യ, ഡോ. മണികണ്ഠൻ, ഡോ. വി.വി. ഷേർളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.