ആലത്തുകാവ് ക്ഷേത്രത്തിൽ മോഷണം

കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ക്ഷേത്രത്തിലെ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചിരുന്ന ഇരുപത്തയ്യായിരം രൂപയും സ്വർണ പൊട്ടുകളും മൊബൈൽ ഫോണുമാണ് മോഷണം പോയത്. കിളിമാനൂർ റോഡിൽ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള കാണിക്കയും തകർത്ത് പണം കവർന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ കുമാര ഷഷ്ഠി പൂജയുമായി ബന്ധപ്പെട്ട് ധാരാളം ഭക്തർ ക്ഷേത്രത്തിൽ വന്നിരുന്നു. ഇവർ കാണിക്കയിൽ സമർപ്പിച്ച രൂപ ക്ഷേത്ര ഭാരവാഹികൾ എണ്ണിത്തിട്ടപ്പെടുത്തി കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ തന്നെ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണപ്പൊട്ടുകളാണ് മോഷണം പോയത്. ഓഫിസി​െൻറ കതക് തകർത്ത് അകത്ത് കയറിയ ശേഷം മേശയിലെ പൂട്ടും തകർത്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.