ദേവസ്വം സംവരണം: ചിലർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നു ^കാനം

ദേവസ്വം സംവരണം: ചിലർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നു -കാനം തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളിൽ മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ ദുര്‍വ്യാഖ്യാനം ചെയ്ത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ള സംവരണത്തില്‍ പിന്നാക്കക്കാര്‍ക്ക് എതിരായി ഒരു മാറ്റവും വരുത്തിയിട്ടില്ല. ജനറൽ വിഭാഗത്തിൽ 68 ശതമാനമാണ് നിലവിലുള്ള സംവരണം. ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങള്‍ക്ക് പി.എസ്‌.സിയിലുള്ള സംവരണം ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാൻ കഴിയാത്തതിനാല്‍ അതി​െൻറ ഫലവും മുന്നാക്കക്കാര്‍ക്കാണ് ലഭിക്കുന്നത്. അതില്‍ നിന്ന് 10 ശതമാനം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് സി.പി.ഐയുടെ അഭിപ്രായം. എട്ട് ശതമാനം മറ്റുള്ളവര്‍ക്ക് നല്‍കുന്നു. ഇടതുമുന്നണി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പട്ടികജാതി-വർഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അർഹമായ തോതില്‍ സംവരണം തുടരണമെന്ന നയത്തിൽ എൽ.ഡി.എഫ് ഉറച്ചുനില്‍ക്കുെന്നന്നാണ് പറയുന്നത്. ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യങ്ങള്‍ മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതോടൊപ്പം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം. അത് നടപ്പാക്കുകയാണ് ചെയ്തിട്ടുള്ളത്. സദുദ്ദേശ്യത്തോടെ എൽ.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമമെന്നും കാനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.