റോഡിൽ അപകടമൊരുക്കി മെറ്റൽകൂന

ചവറ: റോഡ് നിർമാണത്തിനിറക്കിയ മെറ്റൽ കൂന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാതയിൽനിന്ന് ചിറ്റൂർ വഴി പൊന്മനയിലേക്ക് പോകുന്ന റോഡിൽ കെ.എം.എം.എല്ലിലേക്കുള്ള പഴയ റെയിൽപാതക്ക് സമീപമാണ് മെറ്റൽ ഇറക്കിയിട്ടിരിക്കുന്നത്. വൃശ്ചികോത്സവം നടക്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്കേറിയതോടെ ഇവിടം നിരന്തര അപകടമേഖലയായി മാറിയിരിക്കുകയാണ്. റോഡി​െൻറ വളവിലാണ് മെറ്റൽ ഇറക്കിയിരിക്കുന്നത്. നിരവധി ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.