റോഡിലെ വെള്ളക്കെട്ട് ബുദ്ധിമുട്ടായി മാറുന്നു

കൊട്ടിയം: റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളെയും വഴിയാത്രക്കാരെയും വലക്കുന്നു. മൈലാപ്പൂര് പേരയം -ഡോൺ ബോസ്കോ റോഡിലെ വെള്ളക്കെട്ടാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നത്. ഇവിടുത്തെ വെള്ളക്കെട്ട് മാറ്റുന്നതിനായി റോഡ് പുനർനിർമിച്ചപ്പോൾ തറയോട് പാകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. തറയോട് പാകിയ സ്ഥലത്താണ് ഇേപ്പാൾ കാൽനടയാത്രയും ദുരിതമായ നിലയിൽ മലിനജലം കെട്ടിക്കിടക്കുന്നത്. ഡോൺ ബോസ്കോ കോളജ്, പേരേത്ത് യു.പി സ്കൂൾ, ലോ കോളജ് എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാർഥികൾ പോകുന്ന വഴിയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.