ജി.എസ്​.ടി ചെറുകിട വ്യവസായങ്ങളെ തകർത്തു ^മന്ത്രി പി. തിലോത്തമൻ

ജി.എസ്.ടി ചെറുകിട വ്യവസായങ്ങളെ തകർത്തു -മന്ത്രി പി. തിലോത്തമൻ ഓച്ചിറ: ജി.എസ്.ടി ചെറുകിട വ്യവസായങ്ങളെ തകർെത്തന്ന് മന്ത്രി പി. തിലോത്തമൻ. ചെറുകിട സംരംഭങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്.ടി വന്നാൽ എല്ലാ സാധനങ്ങൾക്കും വില കുറയുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഒരു സാധനങ്ങൾക്കും വിലകുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഓച്ചിറ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ്, തൊടിയൂർ രാമചന്ദ്രൻ, ഡി. ചിദംബരൻ, ജി. മുരളി, എസ്.എം. ഷരീഫ്, കെ. ജയമോഹൻ, ജയദേവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.