പത്രവിതരണക്കാരനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ

കാട്ടാക്കട: പത്രവിതരണക്കാരനും സി.പി.എം പ്രദേശിക നേതാവുമായ തൂങ്ങാംപാറ ശശികുമാറിനെ (45) ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കിള്ളികാവിൻപുറം ഹസീന മൻസിലിൽ താമസിക്കുന്ന അൽ അമീൻ (28), വിളപ്പിൽ കൊല്ലംകോണം മുസ്‌ലിംപള്ളിക്ക് സമീപം പോങ്ങിൻവിള പുത്തൻവീട്ടിൽ അർഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ മൊളിയൂർ റോഡിലായിരുന്നു പ്രതികൾ ഉൾപ്പെടുന്ന സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശശികുമാറിനെ മെറ്റാരു ബൈക്കിൽ പിന്‍തുടര്‍ന്നെത്തി കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയത്. സംഭവത്തി​െൻറ ദൃശ്യം സമീപത്തെ കടയിലെ സി.സി ടി.വിയിൽ പതിഞ്ഞതാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സഹായമായത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിലും സമീപത്തെ ലോഡ്ജിലുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ. പൊലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും അവിടെനിന്ന് രക്ഷപ്പെട്ടു. തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നുമാണ് പ്രതികളെ പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അൽ അമീൻ എസ്.ഡി.പി.ഐയുടെ സജീവ അംഗമാണ്. അർഷാദിനെതിരെ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കേസുണ്ട്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. കൊല്ലം ചവറയിലെ എസ്.ഡി.പി.ഐ--സി.പി.എം സംഘർഷത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയതിന് പിന്നാലെയാണ് കിള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവി​െൻറ വീടിനുനേരെ രാത്രിയിൽ കല്ലേറുണ്ടായത്. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ ഭാഗമായാണ് ശശികുമാറിനെ ആക്രമിച്ചത്. ഇതിന് തലേ ദിവസം അൽ അമീ​െൻറ ബന്ധുവിനെ സി.പി.എം പ്രവർത്തകർ കാട്ടാക്കട ബസ്സ്റ്റാൻഡിൽ മർദിച്ചിരുന്നു. ഇതി​െൻറ പകയും ശശികുമാറിനെ ആക്രമിക്കാൻ കാരണമായതായും പ്രതികൾ മൊഴി നൽകിയതായും ഡിവൈ.എസ്.പി ബി. അനിൽകുമാർ പറഞ്ഞു. ആര്യനാട് സി.ഐ ബി. അനിൽകുമാർ, കാട്ടാക്കട എസ്.ഐ ഡി. ബിജുകുമാർ, പ്രൊബേഷനറി എസ്.ഐ ശ്രീകുമാർ, ഷാഡോ പൊലീസ് എസ്.ഐ സിജു. കെ.എൽ. നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട രണ്ടുപേരെ കൂടെ ഇനി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.