അവാർഡുകൾ വിതരണം ചെയ്തു

പുനലൂര്‍: പത്തനാപുരം സർക്കിൾ യൂനിയൻ സഹകരണ മേഖലയിലെ മികച്ച ബാങ്കുകൾക്ക് . പത്തനാപുരം പുനലൂര്‍ താലൂക്കുകളിലെ മികച്ച സര്‍വിസ് സഹകരണബാങ്കിനുള്ള അവാര്‍ഡ് പുനലൂര്‍ സര്‍വിസ് സഹകരണ ബാങ്കിനും ബെസ്റ്റ് പെർമോമൻസ് ട്രോഫി പുനലൂർ എസ്.സി-എസ്.ടി സര്‍വിസ് സഹകരണബാങ്കിനും ലഭിച്ചു. 64 ാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പത്തനാപുരത്തുെവച്ച് നടന്ന പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണത്തിനുള്ള ഒന്നാംസ്ഥാനവും പുനലൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് ലഭിച്ചു. ചടങ്ങിൽ സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു, എം.എ. രാജഗോപാൽ, ടൈറ്റസ് സെബാസ്റ്റ്യൻ, കെ. ലില്ലി, ടി. വിജയകുമാർ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പുനലൂര്‍: കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ. ജോസഫ് മാത്യു (പ്രസി.), വി. രാജന്‍പിള്ള (സെക്ര), എന്‍. ചന്ദ്രശേഖരപിള്ള (ട്രഷ.), ബാബു മാത്യു, ശശിധരന്‍പിള്ള (വൈസ് പ്രസി.) തകർന്ന റോഡിൽ വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി: ജനത്തിന് ഇരട്ടി ദുരിതം പുനലൂര്‍: തകര്‍ന്ന പാതയില്‍ വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി കൂടിയായതോടെ പൊതുജനം ദുരിതത്തില്‍. കൊല്ലം-തിരുമംഗലം ദേശീയപാതക്ക് സമാന്തരമായുള്ള പുനലൂര്‍ എം.എല്‍.എ റോഡാണ് തകർന്നത്. ഇതിനിടെ കുടിവെള്ളവിതരണ പൈപ്പ് ലൈനി​െൻറ അറ്റകുറ്റപ്പണിക്കായി വകുപ്പ് റോഡ് കുഴിച്ചതോടെ ഗതാഗതം പൂര്‍ണമായും ബുദ്ധിമുട്ടിലായി. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത പാതയിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപവും ഉയരുന്നു. പ്രധാനപാതയിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനായി റോഡിനെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. റോഡി​െൻറ ഒരു ഭാഗത്തെ ഓട നിറഞ്ഞ് പാതയിലെ ജലം ഒഴുകുന്നതും തകര്‍ച്ചയുടെ ആക്കം കൂട്ടി. പാതയുടെ തകർച്ച സംബന്ധിച്ച് പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാസങ്ങൾക്കു മുമ്പ് റോഡിലെ കുഴിയിലേക്ക് ടാറ് വേസ്റ്റും ക്വാറി വേസ്റ്റും നിക്ഷേപിച്ചിരുന്നു. ടാറിങ് ഇളകിമാറുകയും മെറ്റലുകൾ ചിതറിക്കിടക്കുകയുമാണ്. പാത ഗതാഗതയോഗ്യമാക്കമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍മാര്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജി. ജയപ്രകാശും സുരേന്ദ്രനാഥതിലകനുമാണ് പ്രതിഷേധവുമായി രംഗെത്തത്തിയത്. തുടര്‍ന്ന് കൂടുതല്‍ ജനപ്രതിനിധികളും സമരത്തില്‍ പങ്കാളികളായി. ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ 27നു മുമ്പ് പാത ഗതാഗതയോഗ്യമാക്കാമെന്ന് ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.