കാട്ടാക്കടയിൽ സി.പി.എം^എസ്.ഡി.പി.ഐ സംഘർഷം

കാട്ടാക്കടയിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം കാട്ടാക്കട: പ്രദേശത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവി​െൻറ വീടിനുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശനിയാഴ്ച അക്രമങ്ങളും അടിപിടിയും നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍തന്നെ കാട്ടാക്കട, കിള്ളി പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇരുവിഭാഗങ്ങളിലെയും ബോര്‍ഡുകളും ഫ്ലക്സുകളും തകര്‍ത്തു. ശനിയാഴ്ച വൈകീട്ടും സംഘർഷമുണ്ടായി. രണ്ട് സി.പി.എം പ്രവർത്തകർക്ക് മർദനമേറ്റു. കൊല്ലോട് സ്വദേശികളായ ഫര്‍ണിച്ചര്‍ കട നടത്തുന്ന മനോജ്‌, കൊല്ലോട് വാര്‍ഡ്‌ അംഗം സുനിതയുടെ ഭർത്താവ് ഹരി എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ ജങ്ഷനില്‍െവച്ച് എസ്.ഡി.പി.ഐ പ്രവർത്തകർക്കും മര്‍ദനമേറ്റു. ശനിയായാഴ്ച വൈകീട്ട് കൊല്ലോട് അഗ്നി രക്ഷാസേന ആസ്ഥാനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന എസ്.ഡി.പി.ഐ പ്രവർത്തക​െൻറ ഗുഡ്‌സ് ഓട്ടോ തകർത്തു എന്നാരോപിച്ച് പ്രവർത്തകർ സംഘം ചേർന്നാണ് ഹരിയെയും മനോജിനെയും ആക്രമിച്ചതെന്ന് പറയുന്നു. കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് മറിച്ചിടുകയും പാർക്ക് ചെയ്തിരുന്ന ഒരു വാനി​െൻറ ചില്ലുകൾ തകർക്കുകയും ചെയ്തു. തുടർന്ന് സി.പി.എം പ്രവർത്തകർ സംഘടിച്ച് കിള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ്‌ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടും പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. കിള്ളിയിലും പരിസരത്തും സി.പി.എം സ്ഥാപിച്ചിരുന്ന ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന്‌ മുമ്പ് എസ്.ഡി.പി.ഐയുടെ പ്രകടനം കിള്ളിയിൽ നടന്നിരുന്നു. അതേസമയം സാജുവി​െൻറ വീട് ആക്രമിച്ച കേസിൽ അഞ്ചുപേരെ കാട്ടാക്കട പൊലീസ് കസ്‌റ്റഡിയിൽ എടുത്തതായും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.