കായൽ കൈയേറ്റ റിപ്പോർട്ട്: റവന്യൂ വകുപ്പിന് രഹസ്യരേഖ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയത് സംബന്ധിച്ച ആലപ്പുഴ കലക്ടർ ടി.വി. അനുപമ സമർപ്പിച്ച അന്തിമ റിപ്പോർട്ട് റവന്യൂ വകുപ്പിന് ഇപ്പോഴും രഹസ്യരേഖ. കലക്ടർ സമർപ്പിച്ച അന്തിമ റിപ്പോർട്ടി​െൻറ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശമനുസരിച്ച് നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനാൽ കോപ്പി ലഭ്യമല്ലെന്നാണ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എസ്. ജഫീർഖാൻ അറിയിച്ചത്. അതേ സമയം ആലപ്പുഴ കലക്ടറുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരാവകാശ നിയമം അനുസരിച്ച് റിപ്പോർട്ടി​െൻറ കോപ്പി മാധ്യമങ്ങൾക്ക് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.