ജി.എസ്​.ടി നിരക്കുകളിൽ മാറ്റംവരുത്തണം ^ഗവ. കോൺട്രാക്​ടേഴ്​സ്​ കോൺഫെഡറേഷൻ

ജി.എസ്.ടി നിരക്കുകളിൽ മാറ്റംവരുത്തണം -ഗവ. കോൺട്രാക്ടേഴ്സ് കോൺഫെഡറേഷൻ തിരുവനന്തപുരം: ജി.എസ്.ടി നിരക്കുകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഗവൺമ​െൻറ് കോൺട്രാക്ടേഴ്‌സ് ഇന്ത്യ ചെയർമാൻ വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. കരാർ പ്രവൃത്തികളുടെ നികുതി അഞ്ചു ശതമാനവും നിർമാണവസ്തുക്കളുടേത് 12 ശതമാനവുമാക്കണം. എന്നാൽ മാത്രമേ, നിർമാണ മേഖലയിൽ കൂടുതൽ മുതൽ മുടക്കുണ്ടാവുകയുള്ളൂ. കരാറുകാർ ഇൻവോയ്‌സ് സമർപ്പിക്കുന്നതിനു മുമ്പ് നികുതി അടയ്ക്കണമെന്നത് പ്രായോഗികമല്ല. കരാറുകാരെ മുൻകൂർ നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കണമെന്നും വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ഭാരവാഹികളായ കെ. രഘുനാഥൻ, ആർ. രാധാകൃഷ്ണൻ, ആർ. വിശ്വനാഥൻ, ഇ.എ. വഹാബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.