ഗ്രീന്‍ ശബരിമല കാമ്പയിനിൽ മോഹന്‍ലാല്‍

തിരുവനന്തപുരം: ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള ക്ലീൻ ആൻഡ് സേഫ് കാമ്പയി​െൻറ ഭാഗമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടക്കം കുറിച്ചു. ശബരിമലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും തീർഥാടകരെ ബോധവത്കരിക്കാന്‍ വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറി​െൻറയും പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​െൻറയും പ്രചാരണ പരിപാടികള്‍ക്ക് നടന്‍ മോഹന്‍ലാലാണ് നേതൃത്വം നല്‍കുക. സംവിധായകന്‍ രാജീവ് നാഥാണ് മോഹന്‍ലാലി​െൻറ വിഡിയോ സന്ദേശം തയാറാക്കിയത്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഗ്രീന്‍ ശബരിമല പ്രചാരണ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.