tvc blm22

നെയ്യാറ്റിൻകര: കെ.എസ്.ടി.എ നെയ്യാറ്റിൻകര സബ്ജില്ല സമ്മേളനത്തി​െൻറ ഭാഗമായി 'മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാകുന്ന കേരളം' വിഷയത്തിൽ സാംസ്കാരിക സമ്മളനം സംഘടിപ്പിച്ചു. കെ. ആൻസലൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ്ജില്ല പ്രസിഡൻറ് കെ.എം. അജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. അജികുമാർ, ജി. സജികൃഷ്ണൻ, പി. വിവേകാനന്ദൻ, ആർ. വിദ്യാവിനോദ്, ബെൻ റെജി, പി. സിനിൽകുമാർ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിലാണ് പ്രതിനിധി സമ്മേളനം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. (ചിത്രം ഇതോടൊപ്പം) നെയ്യാറ്റിൻകര: കാൽ നൂറ്റാണ്ടിലേറെയായി കരാർ തൊഴിലാളികളായി പണിയെടുക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെടുത്തി പുതിയ നിയമനം നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധം. കേരള വാട്ടർ അതോറിറ്റിയുടെ നെയ്യാറ്റിൻകര ഡിവിഷനിലാണ് സർക്കാർ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് എംപ്ലോയ്മ​െൻറ് നിയമനം നടത്തുന്നത്. ഇതിനെതിരെയാണ് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ട് എച്ച്.ആർ.എംേപ്ലായീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തു വന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ ഈ അന്യായ നിയമനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ നെയ്യാറ്റിൻകര അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുവെച്ചു. വൈകീേട്ടാടെ സൂപ്രണ്ടിങ് എൻജിനീയർ, കെ. ആൻസലൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് നിലവിൽ തൊഴിലെടുക്കുന്നവുടെ തൊഴിൽ നഷ്ടപ്പെടുത്താതെ തീരുമാനമെടുക്കാമെന്ന ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. സി.െഎ.ടി.യു ജില്ല നേതാക്കളായ വി. കേശവൻകുട്ടി, എം.എ. ശശികുമാർ, എസ്. ശ്രീരാജ്, എസ്. റഫീക്കാബീവി, അനീഷ്ചന്ദ്രൻ, എൻ.എസ്. ദിലീപ്, ടി. ശ്രീകുമാർ, മംഗൾപ്രിയൻ, സാബു അരുവിക്കര എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.