കാഷ് കൗണ്ടർ കുത്തിപ്പൊളിച്ച് പണം കവർന്നു

കോവളം: കോവളം ബീച്ചിലെ റസ്റ്റോറൻറിലെ . കോവളം ലൈറ്റ്ഹൗസ് ബീച്ചിലെ 'ജീവൻ ഹൗസ്' റസ്റ്റോറൻററിൽ ഇന്നലെ പുലർച്ചയോടെയാണ് മോഷണം നടന്നത്. കൗണ്ടറിലെ അറകളിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷണംപോയതായി ഹോട്ടലുടമ കോവളം പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. സ്ഥാപനത്തിലെ സി.സി.ടി.വി കാമറ തകരാറായതിനാൽ മോഷ്ടാവിനെ കണ്ടെത്താനായില്ല. രാത്രി സമയങ്ങളിൽ ബീച്ചിൽ വൈദ്യുതി ലൈറ്റുകൾ കത്താത്തതിനാൽ അടുത്തിടെ മോഷണം വർധിക്കുന്നതായും ആക്ഷേപമുണ്ട്. കോവളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.