മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ സംഘടിത ശ്രമം ^വി.എം. സുധീരൻ

മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ സംഘടിത ശ്രമം -വി.എം. സുധീരൻ * വി. ലക്ഷ്മണനെ അനുസ്മരിച്ചു കൊല്ലം: മാധ്യമ സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ സംഘടിത ശ്രമം നടക്കുെന്നന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വി. ലക്ഷ്‌മണൻ അനുസ്‌മരണ സമ്മേളനം പ്രസ്ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്യ്രം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പരാമർശം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നേരെയുള്ള ഭീഷണിയാണ്. നിയമംമൂലം മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഗുണകരമല്ല. ഹൈകോടതി വാർത്തകൾ അറിയാൻ ജനങ്ങൾക്ക് ഇപ്പോൾ അവസരമില്ല. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിലുള്ള കൈകടത്തലാണത്. ഗവർണറുടെ സാന്നിധ്യത്തിൽ വിഷയങ്ങൾ ചർച്ച ചെയ്‌ത് പരിഹരിച്ച് മാധ്യമപ്രവർത്തകർക്ക് ഹൈകോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുകയാണെന്നും പഴയകാല മാധ്യമപ്രവർത്തനം സമൂഹത്തോടുള്ള ദൗത്യമായിരുന്നു. ഇത്തരമൊരു ദൗത്യനിരയിൽപെട്ട ആളായിരുന്നു വി. ലക്ഷ്‌മണനെന്നും സുധീരൻ അനുസ്‌മരിച്ചു. സാധാരണക്കാരനിൽനിന്ന് അസാധാരണ മാധ്യമപ്രതിഭയായി മാറിയ വ്യക്തിത്വമായിരുന്നു വി. ലക്ഷ്‌മണനെന്ന് അനുസ്‌മരണ പ്രഭാഷണം നടത്തിയ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി. ബിജു, ട്രഷറർ പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് ഏർപ്പെടുത്തിയ വി. ലക്ഷ്‌മണൻ സ്‌മാരക ജേണലിസം അവാർഡ് എം. ഔസിന് വി.എം. സുധീരൻ സമ്മാനിച്ചു. പ്രസ്ക്ലബ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം ചെയ്‌തു. 'കൊല്ലം ചരിത്രം'പുനഃപ്രസിദ്ധീകരിക്കും കൊല്ലം: കൊല്ലത്തി​െൻറ സമഗ്ര ചരിത്രം അടയാളപ്പെടുത്തുന്ന വി. ലക്ഷ്‌മണ​െൻറ 'കൊല്ലം ചരിത്രം' പുനഃപ്രസിദ്ധീകരിക്കും. കൊല്ലം പ്രസ്ക്ലബി​െൻറ സഹകരണത്തോടെ പുസ്‌തകം പ്രസിദ്ധീകരിക്കാൻ കോർപറേഷൻ തയാറാണെന്ന ഉറപ്പ് മേയർ വി. രാജേന്ദ്രബാബുവിൽനിന്ന് ലഭിച്ചതായി മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. കോർപറേഷന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാൽ മറ്റ് സർക്കാർ ഏജൻസികളെ സമീപിക്കും. വി. ലക്ഷ്‌മണനെക്കുറിച്ച് ആധികാരിക പുസ്‌തകം തയാറാക്കിയാൽ അതു പ്രസിദ്ധീകരിക്കാൻ കേരള മീഡിയ അക്കാദമി തയാറാണെന്നും ആർ.എസ്. ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.