കുടിവെള്ള പൈപ്പ്‌ പൊട്ടി; 15 കോടിയുടെ റബറൈസ്‌ഡ്​ റോഡ്‌ പണി പൂര്‍ത്തിയാകുംമുമ്പേ തകര്‍ന്നു

* റീ ടാറിങ് നടത്തിയ ഭാഗത്ത്‌ വലിയഗര്‍ത്തം രൂപപ്പെട്ടു മാറനല്ലൂർ: 15 കോടി രൂപ മുടക്കി മാറനല്ലൂർ ജങ്ഷന്‍ മുതല്‍ പ്ലാവൂര്‍ വരെ നിർമിച്ച റബറൈസ്‌ഡ്‌ റോഡാണ്‌ പണി പൂര്‍ത്തായാകുംമുമ്പേ കുടിവെള്ള പെപ്പ്‌ പൊട്ടി തകര്‍ന്നത്‌. അരുവിക്കര ഭാഗത്തെ കുടിവെള്ള പൈപ്പാണ്‌ പൊട്ടിയത്‌. തുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി വിഭാഗം പണിപൂര്‍ത്തീകരിച്ച്‌ കുഴിയടച്ചശേഷം റീടാറിങ് നടത്തിയെങ്കിലും ഒരുമാസത്തിനുള്ളിൽ തകരുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറി‍​െൻറ കാലത്ത്‌ തുക അനുവദിച്ചിരുന്നെങ്കിലും ഒന്നരവര്‍ഷം മുമ്പാണ്‌ പണി ആരംഭിച്ചത്‌. മലയോരമേഖലയായ വാഴിച്ചല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ ഇടങ്ങളിലേക്ക്‌ പോകേണ്ട നിരവധി വാഹനങ്ങള്‍ക്ക്‌ റോഡിലെ ഗര്‍ത്തം അപകട ഭീഷണിയായിരിക്കുകയാണ്‌. കഴിഞ്ഞദിവസം കുഴിയില്‍വീണ്‌ വെളിയംകോട്‌ സ്വദേശി പ്രവീണിന്‌ പരിക്കേറ്റു. എട്ട് കിലോമീറ്ററുള്ള റോഡിലെ മറ്റ്‌ നാലിടങ്ങളിലും പൈപ്പ്‌ പൊട്ടിയിട്ടുണ്ട്‌. പാറ ക്വാറികളില്‍ നിന്ന്‌ അമിതഭാരം കയറ്റി ഓടുന്ന വാഹനങ്ങള്‍ റോഡിന്‌ വലിയ ഭീഷണിയാണെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. റോഡി‍​െൻറ പാര്‍ശ്വഭിത്തി നിർമാണവും ബോര്‍ഡ്‌ സ്‌ഥാപിക്കലുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. രണ്ട് മാസത്തിനുള്ളില്‍ റോഡ്‌ പണി പൂര്‍ത്തീകരിക്കുമെന്ന്‌ പി.ഡബ്ല്യു.ഡി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പണി പൂര്‍ത്തീകരിച്ചശേഷമുണ്ടാവുന്ന പൈപ്പ്‌ പൊട്ടലുകള്‍ക്ക്‌ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ പക്ഷം. റോഡ്‌ വീതികൂട്ടുന്നതി​െൻറ ഭാഗമായുള്ള സ്‌ഥലമെടുപ്പ്‌ വലിയ വിവാദമായിരുന്നു. എന്നാല്‍ ലോകോത്തര നിലവാരത്തില്‍ നിർമിക്കുന്ന റോഡിലെ പൈപ്പ്‌ ഇടക്കിടെ പൊട്ടുന്നത് ഭാവിയില്‍ റോഡിൈൻറ നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ നാട്ടുകാർ. കാപ്ഷൻ മാറനല്ലൂര്‍ പ്ലാവൂര്‍ റോഡിലെ അരുവിക്കരയില്‍ കുടിവെള്ള പെപ്പ്‌ പൊട്ടി റീ ടാറിങ് നടത്തിയഭാഗം തകര്‍ന്നനിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.