പൊതുവിദ്യാലയങ്ങളിൽ മികച്ച പഠനാനുഭവം ഉറപ്പാക്കണം ^മന്ത്രി

പൊതുവിദ്യാലയങ്ങളിൽ മികച്ച പഠനാനുഭവം ഉറപ്പാക്കണം -മന്ത്രി തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സർക്കാർ സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും ഹെഡ്മാസ്റ്റർമാർക്കും കഴിയുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സീമാറ്റ്- കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ സംസ്ഥാനതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞവർഷം സർക്കാറി​െൻറയും അധ്യാപകരുടെയും കൂട്ടായ്മയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇങ്ങനെ സ്വകാര്യ വിദ്യാലയങ്ങൾ ഉപേക്ഷിച്ചെത്തിയവർക്ക് മികച്ച പഠനാനുഭവം നൽകാനാകണം. ഫെബ്രുവരി ഒന്നിന് എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കി ജനങ്ങൾക്ക് അവതരിപ്പിക്കും. ഇതിനായി ജനുവരിയിൽ തന്നെ സ്കൂളുകൾ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കുകളും ടാലൻറ് ലാബുകളും സ്കൂളുകളിൽ കൊണ്ടുവരാൻ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. സീമാറ്റ് ഡയറക്ടർ ഡോ. ലാൽ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കൺസൾട്ടൻറ് ഡോ. സി. രാമകൃഷ്ണൻ, എ.ഡി.പി.ഐ ജെസി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.