യോഗാധ്യാപക പരിശീലന കോഴ്‌സ്

കൊല്ലം: ശിവാനന്ദ സ്‌കൂൾ ഒഫ് ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്‌റ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ടി.ടി.സി, ബംഗളൂരു വ്യാസ യൂനിവേഴ്‌സിറ്റി ഡിപ്ലോമ കോഴ്‌സുകൾ എന്നിവ ശിവാനന്ദ കൊല്ലം സ​െൻററിൽ ആരംഭിക്കുന്നു. ആറുമാസമാണ് ഡിപ്ലോമ കോഴ്‌സുകളുടെ കാലാവധി. ദിവസവും വൈകീട്ട് മൂന്നു മുതൽ ആറുവരെയാണ് ക്ലാസുകൾ. കേന്ദ്രസർക്കാർ ഏജൻസികൾ യോഗാധ്യാപകർക്കായി നടത്തുന്ന യോഗ്യത പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് രണ്ടുദിവസത്തെ സൗജന്യ പരിശീലനം നൽകുന്നുണ്ടെന്നും ട്രസ്‌റ്റ് കൊല്ലം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ പുന്നപ്ര അറവുകാട് എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ 11, 12 തീയതികളിലാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 9961910518. ശിവാനന്ദ ഡയറക്‌ടർ എം. സുരേന്ദ്രനാഥ്, യോഗാചാര്യൻ പി. രാജൻ, സോമൻദാൽ, വാസുദേവൻപിള്ള, ബി.എൻ. തമ്പി, രോഹിണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.