എം.സി.എ സ്‌കോളര്‍ഷിപ്: ന്യൂനതയുള്ളവ 11ന് മുമ്പ് വീണ്ടും സമര്‍പ്പിക്കണം

തിരുവനന്തപുരം: 2017--18 വര്‍ഷത്തെ എം.സി.എ സ്‌കോളര്‍ഷിപ് അപേക്ഷകളില്‍ (പുതിയതും പുതുക്കല്‍ അപേക്ഷകളും ഉള്‍പ്പെടെ) ന്യൂനതകളുള്ളവ പരിഹരിച്ച് 12ന് മുമ്പ് സ്ഥാപനങ്ങളില്‍ വീണ്ടും സമര്‍പ്പിക്കണം. സ്ഥാപനങ്ങളില്‍നിന്ന് 15നകം സംസ്ഥാന നോഡല്‍ ഓഫിസിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ MCM Scholarship എന്ന ലിങ്കിലും www.scholarships.gov.in ലും ലഭ്യമാണ്. ന്യൂനതകള്‍ കണ്ടെത്തി സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന നോഡല്‍ ഓഫിസില്‍ നിന്നും തിരിച്ചയച്ച അപേക്ഷകളാണ് വീണ്ടും സമർപ്പിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.