യാത്രക്കാർ സൂക്ഷിക്കുക, റോഡിൽ കുളമുണ്ട്

ക്ലാപ്പന പഞ്ചായത്തിലെ മഞ്ഞാടിമുക്ക് -ഇടയനമ്പലം റോഡി​െൻറ സ്ഥിതി അതിദയനീയം. മഞ്ഞാടിമുക്കിന് വടക്ക് ഭാഗത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. വെള്ളക്കെട്ട് ആെണന്ന് കരുതി ഇരുചക്രവാഹനം ഓടിച്ചുപോകുന്നവർ റോഡിലെ 'കുളത്തിൽ' വീണ് അപകടത്തിൽപെടുന്നത് പതിവാണ്. കരുനാഗപ്പള്ളി, കായംകുളം മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉൾെപ്പടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. കാൽനടയാത്രപേലും ദുഷ്കരമാണ്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾക്കാണ് പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതലയെങ്കിലും അവർ നിസ്സംഗത തുടരുകയാണെന്ന് യാത്രക്കാർ പറയുന്നു. പാമ്പുകള്‍ക്ക് പാർക്കാൻ ശുചിമുറിയുണ്ട് അഴിക്കൽ ഹാർബറിൽ ശുചിമുറിയുണ്ടോ എന്ന് അന്വേഷിക്കുന്നവരോട് പാമ്പുവളർത്തൽ കേന്ദ്രമുണ്ടെന്ന് പറയേണ്ടിവരികയാണ് നാട്ടുകാർക്ക്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും ദിനംപ്രതി എത്തുന്ന ഹാർബറിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഒരിടമില്ല. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഹാര്‍ബര്‍ നിർമിച്ചപ്പോള്‍ പണികഴിപ്പിച്ച ശുചിമുറി ഇപ്പോള്‍ പാമ്പുകളുടെ വാസസ്ഥലമാണ്. കുളിമുറിയും കക്കൂസും ഉള്‍പ്പെടെയുള്ള കെട്ടിടം നവീകരണമില്ലാതെ കാടുകയറി നശിക്കുന്നു. ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന ഹാർബറിൽ പുലർച്ചെ മുതൽ നൂറുകണക്കിന് ആൾക്കാരാെണത്തുന്നത്. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും ശ്രദ്ധവെച്ചാല്‍ ശുചിമുറിയുടെ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.