എൽ.പി, യു.പി, എച്ച് സബ് ജില്ല മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു

വിഴിഞ്ഞം: അമ്പലത്തറ ഗവ.യു.പി സ്‌കൂളിൽ നടന്ന മലർവാടി ലിറ്റിൽ സ്കോളർ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ മണക്കാട് ഗവ.ടി.ടി.ഐ എൽ.പി സ്‌കൂളിലെ ശ്രുതി എസ്. കുമാർ ഒന്നാം സ്ഥാനവും മണക്കാട് അലിഫ് സ്‌കൂളിലെ ഫൈഹ ഫാത്തിമ രണ്ടാം സ്ഥാനവും മണക്കാട് ഗവ.ടി.ടി.ഐ എൽ.പി സ്‌കൂളിലെ കാളിന്ദി വി. സാനു മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ അമ്പലത്തറ ഗവ.യു.പി.എസിലെ മുഹമ്മദ് ജസീം ഒന്നാം സ്ഥാനവും, മണക്കാട് ജവഹർ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അമീന അബ്ദുൽ വഹാബ് രണ്ടാം സ്ഥാനവും, കല്ലാട്ട്മുക്ക് ദ ഓക്സ്ഫോർഡ് സ്‌കൂളിലെ രോഹിത്ത് എൻ.എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഹാജി സി.എച്ച്.എം.കെ.എം എച്ച്.എസ്.എസിലെ അൻവർ സാദത്ത് ഒന്നാം സ്ഥാനവും വാഴമുട്ടം ഗവ. ഹൈസ്‌കൂളിലെ അഭിഷേക് രണ്ടാം സ്ഥാനവും ഹാജി സി.എച്ച്.എം.കെ.എം എച്ച്.എസ്.എസിലെ ഫർസാന നവാസ് മൂന്നാം സ്ഥാനവും നേടി. ഖദ്റുദ്ദീൻ അധ്യക്ഷതവഹിച്ചു. മലർവാടി വെസ്റ്റ് ഏരിയ കോഓഡിനേറ്റർ വി.ടി. സിയാദ് തങ്ങൾ സമ്മാനം വിതരണം ചെയ്തു. വെസ്റ്റ് ഏരിയ രക്ഷാധികാരി അബ്ദുൽ റഷീദ്, മാധ്യമം വെസ്റ്റ് ഏരിയ കോഓഡിനേറ്റർ ജലാൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.