ലോക കേരളസഭക്ക്​ കാലപരിധിയില്ല; 351 അംഗങ്ങള്‍

തിരുവനന്തപുരം: കേരളീയരുടെ പൊതുവേദിയായി ലോക കേരളസഭ രൂപവത്കരിക്കുന്നതിനുള്ള പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. സഭ കാലപരിധി ഇല്ലാതെ തുടരും. രണ്ടുവര്‍ഷം കൂടുമ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നിലൊന്നുപേര്‍ സഭയില്‍നിന്ന് വിരമിക്കും. തൽസ്ഥാനത്തേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. പൊതു െതരഞ്ഞെടുപ്പുകള്‍ക്ക് അനുസരിച്ച് സംസ്ഥാന നിയമസഭയിലെ അംഗങ്ങളും രാജ്യസഭ, ലോക്‌സഭ അംഗങ്ങളും മാറും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സഭ യോഗംചേരും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് കൂടുതല്‍ തവണ യോഗംചേരും. സഭയുടെ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആയിരിക്കും. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറല്‍. നിയമസഭ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗ പ്രസീഡിയം സഭാനടപടി നിയന്ത്രിക്കും. സഭാ നേതാവ് നിർദേശിക്കുന്ന പാര്‍ലമ​െൻറ് അംഗം, നിയമസഭാംഗം, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് മറ്റ് രാജ്യങ്ങളില്‍നിന്ന് ഓരോ അംഗം വീതവും ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനാകും. കേരള സഭയുടെ അംഗബലം 351 ആയിരിക്കും. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമ​െൻറ് അംഗങ്ങളും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173പേര്‍ ഒഴികെയുള്ള അംഗങ്ങളെ െതരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണ്. സഭയോടനുബന്ധിച്ച് വിവിധ ശില്‍പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ധനകാര്യം, സാംസ്‌കാരികം, വ്യവസായം, വിനോദസഞ്ചാരം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്നായിരിക്കും ഇവ സംഘടിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.