​എം.എസ്​.എം 'ഹൈസെക്​' നാളെ

കൊല്ലം: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി സമ്മേളനമായ 'ഹൈസെക്' ഞായറാഴ്ച കരുനാഗപ്പള്ളിയിൽ നടക്കുമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ കെ.സി സ​െൻറർ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'ഹൈലൈറ്റിങ് ദ സ്പിരിറ്റ് ഫോർ എവർലാസ്റ്റിങ് കരിയർ' പ്രമേയത്തിലാണ് സമ്മേളനം. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പെങ്കടുക്കുന്ന സമ്മേളനത്തിൽ മാതൃകാജീവിതം, ജീവിതവിജയം, മോക്ഷമാർഗം, എവർലാസ്റ്റിങ് കരിയർ തുടങ്ങി സെഷനുകളിൽ പ്രമുഖർ ക്ലാസെടുക്കും. സ്വാഗതസംഘം ചെയർമാൻ ഇ. അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ എം.എസ്.എം ജില്ല സെക്രട്ടറി സഹദ് ബി., ട്രഷറർ എ.ആർ. അമീർഷാ, േജായൻറ് സെക്രട്ടറിമാരായ എം. ഫൈസൽ, മുഹമ്മദ് അനസ്, െഎ.എസ്.എം ജില്ല ജോയൻറ് സെക്രട്ടറി അബ്ദുൽ സമദ് എന്നിവർ പെങ്കടുത്തു. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ മൂന്ന് കോടിയുടെ വികസനം -മന്ത്രി ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്കാശുപത്രിയുടെ സമഗ്രവികസനത്തിനായി സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ. അടിസ്ഥാന സൗകര്യവികസനത്തിനും സാങ്കേതിക സൗകര്യങ്ങൾ വിപുലപ്പെടുത്താനുമുള്ള ജോലികൾ ഉടൻ തുടങ്ങും. മൈനാഗപ്പളളി ആറ്റുപുറം സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. ആർദ്രം മിഷ​െൻറ കീഴിൽ സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിൽ 12 എണ്ണം കൊല്ലം ജില്ലയിലാണ്. സർക്കാർ ആതുരാലയങ്ങളുടെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പുനഃക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ, വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, അംഗം ശ്രീലേഖ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുമ, വൈസ് പ്രസിഡൻറ് എസ്. ശിവൻപിള്ള, അംഗം തോമസ് വൈദ്യൻ, പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജയലക്ഷ്മി, അംഗം സിജുകോശി വൈദ്യൻ, ഡി.എം.ഒ ഡോ. ഷേർലി, ഡി.പി.എം ഡോ. ഹരികുമാർ, മെഡിക്കൽ ഓഫിസർ ഡോ. വീണാ രാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.