ജില്ല റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ് നാളെ തുടങ്ങും

കൊല്ലം: ജില്ല സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് ഞായറാഴ്ച കൊല്ലത്ത് തുടങ്ങും. രാവിലെ ആറിന് റോഡ്‌ റെയിസ് മത്സരങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നിലുള്ള ആശ്രാമം റെസിഡൻസി റോഡിൽ നടക്കും. തുടർന്ന് റോളർ ഹോക്കി, സ്‌ലാലം മത്സരങ്ങൾ ഉണ്ടായിരിക്കും. 19ന് രാവിലെ 6.30ന് റിങ്ക് റെയിസ് മത്സരങ്ങൾ തങ്കശ്ശേരി ഇൻഫ​െൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. വരുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.