അഷ്​ടമുടിക്കായൽ മാലിന്യമുക്തമാക്കാൻ പ്രത്യേക പാക്കേജ്​ ^മുഖ്യമന്ത്രി

അഷ്ടമുടിക്കായൽ മാലിന്യമുക്തമാക്കാൻ പ്രത്യേക പാക്കേജ് -മുഖ്യമന്ത്രി കൊല്ലം: അഷ്ടമുടിക്കായൽ മാലിന്യമുക്തമാക്കാൻ പ്രത്യേക പാക്കേജ് സർക്കാറി​െൻറ പരിഗണനയിലുെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറാമത് പ്രസിഡൻറ്സ് ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ ജനങ്ങൾ ഒരേമനസ്സോടെ പങ്കെടുക്കുന്ന ജലോത്സവം രാജ്യത്തിന് മാതൃകയാണ്. ഇത്തരം മേളകള്‍ വിദേശികളിലേക്കെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ മേളയ്ക്കാവശ്യമായ എല്ലാപിന്തുണയും സർക്കാർ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വള്ളംകളി കാണുന്നതിന് നിർമിച്ച സ്ഥിരം പവലിയന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.പിമാരായ കെ. സോമപ്രസാദ്, എൻ.കെ. പ്രേമചന്ദ്രന്‍, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ വി. രാജേന്ദ്രബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ എന്നിവർ സംസാരിച്ചു. എം. മുകേഷ് എം.എൽ.എയും മേയര്‍ വി. രാജേന്ദ്രബാബുവും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.