Posted On
date_range Updated On
date_range പത്തുവയസ്സുകാരിയെ മൂന്നുവർഷമായി പീഡിപ്പിച്ചുവന്ന സംഘം അറസ്റ്റിൽ (ചിത്രം^kg2)
പത്തുവയസ്സുകാരിയെ മൂന്നുവർഷമായി പീഡിപ്പിച്ചുവന്ന സംഘം അറസ്റ്റിൽ (ചിത്രം-kg2) കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി ലൈംഗികമായി ചൂഷണംചെയ്തുവന്ന നാലുേപർ അറസ്റ്റിൽ. തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ (29), പന്മന പോരൂക്കരമുറിയില്‍ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതില്‍ വീട്ടില്‍ രാജീവ് (33) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയുടെ ശരീരത്തില്‍കണ്ട അസ്വാഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സംശയംതോന്നി. തുടർന്ന് പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലൈംഗീകപീഡനം സംബന്ധിച്ച് തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കരുനാഗപ്പള്ളി എസ്.സി.പി എസ്. ശിവപ്രസാദിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവൈനല്‍ കോടതിയിലും മറ്റുള്ളവരെ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി. കാപ്ഷൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അനീഷ് കുമാറും രാജീവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.