തിരുവനന്തപുരം: ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് താലൂക്കുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വാമനപുരം നദിയിൽ ശുദ്ധജല ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് വാമനപുരം ശുദ്ധജല ഡാം സർവകക്ഷി ആക്ഷൻ കൗൺസിൽ പ്രതിനിധികൾ ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകി. ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ജി. സുഗുണെൻറ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മന്ത്രിയെ കണ്ടത്. ഈ വർഷം തന്നെ ഡാമിെൻറ പണി തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കുന്നമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.