തിരുവനന്തപുരം: ടെക്നോപാർക്കിൽ ടൂൺസ് ആനിമേഷൻ മാസ്റ്റേഴ്സ് മേളക്ക് തുടക്കമായി. ‘എൻറർ ദ ഡ്രാഗൺ’ എന്ന ബ്രൂസ്ലി ചിത്രത്തിെൻറ പിന്നണി പ്രവർത്തകനും ചൈനീസ് ഫിലിം ഫൗണ്ടേഷൻ വൈസ് പ്രസിഡൻറുമായ െഫ്രഡ് വാങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടുദിവസം നീളുന്ന ആനിമേഷൻ മാസ്റ്റേഴ്സ് സമ്മേളനത്തിൽ ആനിമേഷൻ സിനിമരംഗത്തെ കുലപതിയായ ഭീംസെൻ ഖുരാനയെ ലെജൻഡ് ഓഫ് ആനിമേഷൻ പദവി നൽകി ആദരിച്ചു. ആനിമേഷൻ മാസ്റ്റേഴ്സ് സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ആനിമേഷൻ ഹ്രസ്വചിത്ര മത്സരമായ ഫ്ലൈയിങ് എലിഫൻറ് പുരസ്കാരവും ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും. ടൂൺസ് ഗ്രൂപ് സി.ഇ.ഒ പി. ജയകുമാർ, ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ, ടെക്നോപാർക്കിെൻറ സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ, ടൂൺസ് ബിസിനസ് െഡവലപ്മെൻറ് മേധാവിയായ ഡോ. അവനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.