തിരുവനന്തപുരം: യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപവത്കൃതമായ യുവജന കമീഷൻ പോലെയുള്ള സ്ഥാപനങ്ങളെ സങ്കുചിത രാഷ്ട്രീയ താൽപര്യ സംരക്ഷണത്തിെൻറ വേദിയാക്കി മാറ്റരുതെന്ന് എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരും ഒരു രാഷ്ട്രീയവും ഇല്ലാത്തവരുമായ യുവാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഇൗ സംവിധാനങ്ങൾ രൂപപ്പെടുത്തിയത്. എന്നാൽ, അതിെൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. യുവജനകമീഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ മുഖ്യധാരാ യുവജനപ്രസ്ഥാനങ്ങളെേപ്പാലും സഹകരിപ്പിക്കുന്നില്ല. ഇൗ സെമിനാറിെൻറ ലക്ഷ്യം എന്താണെന്നും അതിൽ പെങ്കടുക്കുന്ന പ്രതിനിധികളെ നിശ്ചയിക്കുന്നത് എങ്ങനെയാണെന്നും വ്യക്തമാക്കണം. സെമിനാറിെൻറ കാര്യപരിപാടികൾ പരിശോധിച്ചാൽ സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങൾ മാത്രമാണ് കാണാനാകുന്നത്. യുവജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളെക്കൂടി വിശ്വാസത്തിലെടുക്കാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ്. ഇൗ സമീപനം തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയാറാകണമെന്ന് ജില്ലപ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, സെക്രട്ടറി അരുൺ കെ.എസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.