വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അർജുെൻറ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിൻസിപ്പൽ രാജീവിനെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ടും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചും പൂർവവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിൽ മാർച്ചും ധർണയും നടത്തി. വ്യാഴാഴ്ച രാവിലെ പതിനോന്നോടെയാണ് അമ്പതോളം പൂർവ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്.അർജുെൻറ മരണത്തിൽ തങ്ങൾക്കും ദുഃഖമുണ്ടെന്നും കുടുംബത്തിെൻറ സങ്കടം പങ്കിടുന്നെന്നും പൂർവ വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചത് രക്ഷിതാക്കളെ വിളിച്ചുവരുത്തി അറിയിക്കുക മാത്രമാണുണ്ടായതെന്ന അധ്യാപകെൻറ വിശദീകരണം മറച്ചുെവച്ച് അദ്ദേഹത്തെ ബലിയാടാക്കാനും തകർക്കാനുമാണ് ശ്രമം നടക്കുന്നത്. വൈസ് പ്രിൻസിപ്പലിനുമേൽ ആരോപണമുന്നയിക്കുന്നവർ പിന്തിരിയണമെന്നും പൂർവ വിദ്യാർഥികൾ ആവശ്യപ്പെട്ടു. പൂർവ വിദ്യാർഥികളായ വിനീഷ് വിജയൻ, ആർ.എസ്. രാഹുൽ, ശരത്, ശ്രീദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ -ഐക്യദാർഢ്യ മാർച്ചും ധർണയും നടന്നത്. രാവിലെ 11ന് വില്ലിക്കടവിൽനിന്ന് ആരംഭിച്ച മാർച്ച് സ്കൂൾ ഗേറ്റിൽ പൊലീസ് തടഞ്ഞു. ഗേറ്റിനുമുന്നിൽ നടന്ന ധർണ ഒരുമണിയോടെ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.