കിളിമാനൂർ: ചെങ്ങറ ഭൂസമരക്കാരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ഭരതന്നൂർ നെല്ലിക്കുന്നിലെ പുറമ്പോക്ക് ഭൂമിയിൽ സർക്കാർ വീണ്ടും പ്ലാേൻറഷന് ഒരുങ്ങുന്നു. എന്നാൽ കുടിവെള്ളക്ഷാമവും വന്യജീവി സംരക്ഷണവും മുൻനിർത്തി പ്ലാേൻറഷനെതിരെ ഒരുവിഭാഗം പ്രദേശവാസികൾ രംഗെത്തത്തിയിട്ടുണ്ട്. പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ നെല്ലിക്കുന്നിൽ 22.5 ഹെക്ടർ സർക്കാർ ഭൂമിയാണുള്ളത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് െചങ്ങറ സമരക്കാർ സെക്രേട്ടറിറ്റ് പടിക്കൽ നടത്തിയ നിൽപ് സമരത്തിനൊടുവിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇൗ ഭൂമി സമരക്കാർക്ക് നൽകാൻ നടപടികൾ സ്വീകരിച്ചത്. ഇതിെൻറ പ്രാഥമിക നടപടികളുടെ ഭാഗമായി അന്നത്തെ ജില്ല കലക്ടർ ബിജുപ്രഭാകറിെൻറ നേതൃത്വത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും റവന്യൂവകുപ്പുമായി നിലനിൽക്കുന്ന തർക്കത്തിെൻറ പേരിൽ ഭൂമിയിൽ അവകാശവാദവുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. ഒപ്പം ഭൂമി റവന്യൂവകുപ്പിന് ലഭിച്ചാൽ ഭൂരഹിതർ ഇവിടെ താമസമാക്കുമെന്നും അത് പ്രദേശവാസികൾക്ക് ദോഷം ഉണ്ടാക്കുമെന്നും ഇവർ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. ജനംകൂടി തിരിഞ്ഞതോടെ നടപടികളിൽനിന്ന് റവന്യൂവകുപ്പ് പിന്നോട്ട് പോയി. ഇതിനിടയിൽ പ്ലാേൻറഷനിൽ പഴയ മരങ്ങൾ നീക്കാൻ ബന്ധപ്പെട്ടവർ നടപടി തുടങ്ങി. ജനങ്ങളുടെ പരാതിയെതുടർന്ന്് പാങ്ങോട് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ഇനി പ്ലാേൻറഷൻ പാടില്ലെന്ന് നിലപാടെടുത്തു. പ്രദേശം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണെന്നും ഇത്തരം വൃക്ഷങ്ങൾ ജലദൗർലഭ്യത്തിനുകാരണമാകുമെന്ന് പഠനങ്ങൾ കൂടി തെളിയിച്ചതോടെ നാട്ടുകാർ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. പ്ലാേൻറഷനുകൾ നടപ്പാക്കുന്നത് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നതായും വിമർശനം ഉയർന്നു. ഇതിനിടയിലാണ് വനംവകുപ്പ് വീണ്ടും ജനങ്ങളെ കബളിപ്പിച്ച് പ്ലാേൻറഷൻ നടപ്പാക്കാൻ ശ്രമം ആരംഭിച്ചത്. മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശത്ത് പുതിയത് നാട്ടുപിടിപ്പിച്ചില്ലെങ്കിൽ ഭൂമി റവന്യൂവകുപ്പിന് കൈമാറേണ്ടിവരുമെന്നും അതോടെ, ഇവിടെ ഭൂരഹിതർ കുടിൽകെട്ടി താമസം ആരംഭിക്കുമെന്നും ജനങ്ങളെ ധരിപ്പിച്ചാണ് പ്ലാേൻറഷന് ഒരുങ്ങിയിരിക്കുന്നത്. വർഷാവർഷം കുടിവെള്ളക്ഷാമം പരിഹരിക്കാനായി ലക്ഷങ്ങൾ പഞ്ചായത്ത് ഫണ്ടിൽനിന്ന് ചെലവാക്കുമ്പോൾ, ഇത്തരം പ്ലാേൻറഷനുകൾ വരുത്തുന്ന ധനനഷ്ടത്തെക്കുറിച്ച് കാര്യമായ ചർച്ചകൾ വേണമെന്ന് നാട്ടുകാർ പറയുന്നു. ഒരുകാരണവശാലും പ്രദേശത്ത് ഇനി പ്ലാേൻറഷൻ നിർമിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.