അമരവിള: മോട്ടോർ വാഹന വകുപ്പിെൻറ പരിശോധന നിലച്ചതോടെ നിരത്തുകളിൽ സമാന്തര സർവിസുകൾ പിടിമുറുക്കി. തെക്കൻ പ്രദേശങ്ങളായ നെയ്യാറ്റിൻകര , പൂവ്വാർ, ഉച്ചക്കട, ഉദിയൻകുളങ്ങര, പാറശ്ശാല, പെരുങ്കടവിള, കാഞ്ഞിരംകുളം, പെരുമ്പഴുതൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഒരുമാസത്തിനിടെ സമാന്തര സർവിസുകൾ സജീവമായത്. നെയ്യാറ്റിൻകര ഡിപ്പോയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ഫെബ്രുവരി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് പരിശോധന നടത്തി. ഇതിനെ തുടർന്ന് വിവിധ ഇടങ്ങളിൽ നിന്നായി 83 സമാന്തര സർവിസുകൾ പിടികൂടിയിരുന്നു. എന്നാൽ ചില രാഷ്ട്രീയ നേതൃത്വം ഇടപെട്ട് പരിശോധന താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരെ ഒരു വിഭാഗം മർദിച്ചതിനെ തുടർന്ന് സുരക്ഷക്കായി എ.ആർ ക്യാമ്പിൽ നിന്ന് പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ ഇവരെ പിൻവലിച്ചതിന് പിന്നാെലയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നിർത്തിയത്. പരിശോധന കർശനമാക്കിയ ഫെബ്രുവരി ഏഴ് മുതൽ 10 ദിവസം കൊണ്ട് നെയ്യാറ്റിൻകര, പൂവാർ, പാറശ്ശാല ഡിപ്പോകളിൽ വൻ വരുമാന വർധന ഉണ്ടായിരുന്നു. എന്നാൽ പരിശോധന നിലച്ചതോടെ ഇത് ക്രമാതീതമായി കുറഞ്ഞു. 10 ദിവസത്തിനിടയിൽ നെയ്യാറ്റിൻകരയിൽ മാത്രം 30 ലക്ഷത്തിെൻറ വർധനയാണ് ഉണ്ടായത്. പൂവാറിൽ 16 ലക്ഷത്തിെൻറയും പാറശ്ശാലയിൽ 12 ലക്ഷത്തിെൻറയും വർധനയുണ്ടായി . നെയ്യാറ്റിൻകര ഡിപ്പോ സ്വയം പര്യാപ്തയിലേക്ക് എത്തുമെന്ന സാഹചര്യവുവമുണ്ടായി . എന്നാൽ പൊടുന്നനെ പരിശോധന നിർത്തിയത് വീണ്ടും നഷ്ടത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിലേക്കാണെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.