പേരൂർക്കട: ബുധനാഴ്ച വൈകീട്ട് നഗരത്തിൽപെയ്ത കനത്ത മഴയിൽ വാർഷികാഘോഷം നടന്ന സ്ഥലത്തടക്കം രണ്ടിടത്ത് സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് മരംവീണു. വൈകീേട്ടാെട കനത്തമഴയിലും കാറ്റിലുമാണ് മരം മറിഞ്ഞുവീണത്. കെട്ടിടം തകർന്നെങ്കിലും വിദ്യാർഥികൾ രക്ഷപ്പെട്ടു. വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിലെ സർക്കാർ എൽ.പി സ്കൂൾ കെട്ടിടമാണ് തകർന്നത്. ബുധനാഴ്ച വൈകീട്ടത്തെ കനത്തമഴയിലാണ് അപകടം. സ്കൂളിന് സമീപംനിന്ന വാകമരമാണ് ഓട് പാകിയ കെട്ടിടത്തിലേക്ക് മറിഞ്ഞത്. അപകടസമയം കെട്ടിടത്തിനകത്ത് സ്കൂൾ വാർഷികാഘോഷം നടക്കുകയായിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമുൾപ്പെടെ മുന്നൂറോളംപേർ കെട്ടിടത്തിനകത്തുണ്ടായിരുന്നു. മുകൾഭാഗത്ത് സീലിങ് ഉണ്ടായിരുന്നതിനാൽ പൊട്ടിയ ഓടുകൾ കെട്ടിടത്തിനകത്ത് വീണില്ല. അപകടത്തെത്തുടർന്ന് രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളെയെല്ലാം പുറത്തിറക്കി. രാത്രിയോടെ ചാക്കയിൽനിന്ന് റെസ്ക്യൂ സേനയെത്തി മരം മുറിച്ചുമാറ്റി. പേരൂർക്കട സ്കൂളിന് മുകളിലും മഴയിലും കാറ്റിലും മരംവീണ് കെട്ടിടംതകർന്നു. വേറ്റിക്കോണം എൽ.പി സ്കൂളിന് മുകളിലേക്ക് അഞ്ചരയോടെയാണ് മരം ഒടിഞ്ഞുവീണത്. സ്കൂളിലെ കമ്പ്യൂട്ടർ മുറിയുടെ മുകളിലാന്ന് മരംവീണത്. കെട്ടിടത്തിെൻറ മേൽക്കൂര പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.