തിരുവനന്തപുരം: ജില്ല പഞ്ചായത്ത് 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഉല്‍പാദനമേഖലക്ക് 13.30 കോടി നീക്കിവെച്ചെന്ന് പ്രസിഡന്‍റ് വി.കെ. മധു. ക്ഷീര, കാര്‍ഷിക മേഖലകളിലായി വന്‍മുന്നേറ്റമാണ് നടക്കുന്നത്. വിതുര, ചെറ്റച്ചല്‍ ജഴ്സി ഫാമുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി രൂപ വകയിരുത്തി. ചിറയിന്‍കീഴിലെയും ഉള്ളൂരിലെയും വിത്തുല്‍പാദന കേന്ദ്രങ്ങള്‍ക്ക് 37 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ചിറയിന്‍കീഴ് ഫാമില്‍ കന്നുകാലി, താറാവ് എന്നിവയുടെ പരിപാലനത്തിനായി തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപയും ഫാമിന് വാണിജ്യാടിസ്ഥാനത്തില്‍ ജൈവവളം ഉല്‍പാദിപ്പിക്കാന്‍ അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാം കന്നുകാലി, പൗള്‍ട്രി പരിപാലനത്തിനായി 1.50 ലക്ഷം രൂപ നല്‍കി. വിതുര ജഴ്സിഫാമില്‍ പുല്‍കൃഷി വ്യാപനത്തിന് രണ്ട് ലക്ഷം രൂപയും നല്‍കി. കഴക്കൂട്ടം, വലിയതുറ കോക്കനട്ട് നഴ്സറികളുടെ നവീകരണത്തിനായി 25 ലക്ഷം രൂപയാണ് ചെലവിടുന്നത്. തനത് ഫണ്ടില്‍നിന്ന് പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിന് യന്ത്രവത്കരണത്തിനും ചെടിച്ചട്ടി നിര്‍മാണത്തിനും ദൈനംദിന ചെലവുകള്‍ക്കുമായി 37 ലക്ഷം രൂപയാണ് അടങ്കല്‍തുകയായി വകയിരുത്തിയത്. കൈത്തറി, ഖാദി മേഖലകളുടെ പരിപോഷണത്തിന് 85 ലക്ഷവും അനുവദിച്ചിരുന്നു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് 30 ലക്ഷം രൂപയാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.