തിരുവനന്തപുരം: വ്യാജരേഖ കാട്ടി ബാങ്കില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. മാവേലിക്കര ഓണാട്ടുകര തെക്കേക്കരമുറി കന്നിമേല്‍ തെക്കേതില്‍ സ്വദേശിയും ദേവികുളം പുതുപള്ളി നൈമിഷാരണ്യത്തില്‍ വാടകക്ക് താമസിക്കുന്നയാളുമായ കെ.എന്‍. മോഹനന്‍ എന്ന മധുസ്വാമി (62)യെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരിച്ച ആളിന്‍െറ പേരിലുള്ള പ്രമാണം ജാമ്യം നല്‍കി ആള്‍ മാറാട്ടം നടത്തി ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിന്‍െറ പട്ടം ശാഖയില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. രണ്ടുവര്‍ഷം മുമ്പ് മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ക്രൈം നമ്പര്‍ 1899/14 എന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്‍റ് കമീഷണര്‍ എം.എസ്. സന്തോഷ്, എസ്.ഐ ആര്‍. ജയസനില്‍, എ.എസ്.ഐ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.