തിരുവെള്ളൂര്‍ ഗവ.എല്‍.പി സ്കൂളില്‍ വാര്‍ഷികാഘോഷം

കീഴാവൂര്‍: തിരുവെള്ളൂര്‍ ഗവ.എല്‍.പി സ്കൂളില്‍ 75ാമത് വാര്‍ഷികാഘോഷം വിവിധപരിപാടികളോടെ നടന്നു. പ്രഥമാധ്യാപിക സി. ഉഷാകുമാരി പതാക ഉയര്‍ത്തി. പൊതുസമ്മേളന ഉദ്ഘാടനവും സ്കൂള്‍ മികവുകള്‍ ഉള്‍ക്കൊള്ളിച്ച ‘സ്പന്ദനം 2016-17’ സീഡി പ്രകാശനവും അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി അമ്മ നിവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഡി. സജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജലീല്‍ സ്കൂള്‍ പത്രമായ ‘വിദ്യാദീപം’ പ്രകാശിപ്പിച്ചു. കുട്ടികളുടെ രചന സമാഹാരമായ ’കുഞ്ഞെഴുത്ത്’ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം. അഷ്റഫും സ്കൂള്‍ ആല്‍ബം പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് അംഗം ജലജകുമാരിയും പ്രകാശനംചെയ്തു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.സുനിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണന്‍കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബുഷ്റ നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ജയചന്ദ്രന്‍, പ്രമോദ് മണ്ണറ, കണിയാപുരം എ.ഇ.ഒ കെ. മോഹനകുമാര്‍, ബി.പി.ഒ എ.കെ. നൗഷാദ്, എസ്.എം.സി അംഗം വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ലൈലാബീവി സ്വാഗതവും ഷംല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.