വിഴിഞ്ഞം പോര്‍ട്ട് ഓഫിസില്‍ സാമൂഹിക വിരുദ്ധശല്യം വര്‍ധിക്കുന്നു

വിഴിഞ്ഞം: വിഴിഞ്ഞം പോര്‍ട്ട് ഓഫിസിന് നേരെയുള്ള സാമൂഹിക വിരുദ്ധ ശല്യം വര്‍ധിക്കുന്നത് ജീവനക്കാരെ ഭീതിയിലാഴ്ത്തുന്നു. ബുധനാഴ്ച വാര്‍ഫിലെ ചരക്കുനീക്കം സ്തംഭിച്ചു. സാമൂഹികവിരുദ്ധശല്യത്തിന് മുന്നില്‍ കണ്ണടയ്ക്കുന്ന വിഴിഞ്ഞം പൊലീസിന്‍െറ നടപടിക്കെതിരെ തുറമുഖ വകുപ്പ് ജീവനക്കാര്‍ അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം ഓട്ടോക്കൂലിയെ കുറിച്ചുള്ള തര്‍ക്കത്തില്‍ ഒരു സംഘം പോര്‍ട്ട് ഓഫിസ് ആക്രമിച്ചിരുന്നു. തുടര്‍ന്ന് ആക്രമണസാധ്യത കണക്കിലെടുത്ത് ബുധനാഴ്ച ഓഫിസ് തുറന്നില്ല. ഇതോടെ സ്ഥലത്തെ ചരക്കുനീക്കം നിലച്ചു. ജോലിചെയ്യാനുള്ള സുരക്ഷ അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ദിനംപ്രതി വാര്‍ഫിലെ സാമൂഹികവിരുദ്ധ ശല്യം വര്‍ധിച്ചുവരുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. രാത്രിയും പകലുമെന്നില്ലാതെ വാര്‍ഫ് മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണ്. ഇവരെ പേടിച്ച് ജോലിചെയ്യേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് പോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. പൊലീസിനെ വിവരമറിയിച്ചാല്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന ആക്ഷേപമുണ്ട്. സ്ഥലത്തെ സാമൂഹികവിരുദ്ധ ശല്യത്തെക്കുറിച്ച് ‘മാധ്യമം’ മുമ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് നടപടിയുണ്ടായെങ്കിലും ഇത് അധികകാലം നീണ്ടില്ല. വാര്‍ഫില്‍ അതിക്രമിച്ച് കയറി മദ്യപാനം നടത്തിയതിന് പിടികൂടപ്പെടുന്നവര്‍ക്കെതിരെ പരസ്യ മദ്യപാനത്തിന് പിഴ മാത്രം ഈടാക്കിയാണ് പൊലീസ് വിട്ടയക്കാറുള്ളത്. കൂടുതല്‍ നടപടിയില്ലാത്തത് അതിക്രമം കൂടാന്‍ കാരണമാകുന്നു. വാര്‍ഫില്‍ ചുറ്റുമതില്‍ നിര്‍മിച്ച് ഗേറ്റ് ഇട്ടെങ്കിലും ഇവ തകര്‍ന്ന അവസ്ഥയാണ്. കസ്റ്റംസ് ഓഫിസിനു ചുറ്റും മദ്യക്കുപ്പികളുടെ കൂമ്പാരമാണ്. ജീവനക്കാര്‍ക്ക് സ്വസ്ഥമായി ജോലിചെയ്യേണ്ട സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കസ്റ്റംസ് അസി. കമീഷണര്‍മാരായ ഗിരിജ, ജയദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.