ഒ.ആര്‍.സി പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: സാമൂഹികനീതി വകുപ്പ്-ജില്ല ശിശുസംരക്ഷണ യൂനിറ്റ് വഴി നടപ്പാക്കുന്ന ഒ.ആര്‍.സി പദ്ധതി അടുത്ത അധ്യയനവര്‍ഷം 50 സ്കൂളിലേക്ക് വ്യാപിപ്പിക്കാന്‍ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലതല യോഗത്തില്‍ തീരുമാനമായി. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പത്ത് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി നടപ്പാക്കിയ സ്കൂളുകളിലെ കുട്ടികളില്‍ ഇടപെടാന്‍ പദ്ധതി മുഖേന കഴിഞ്ഞു. പലതരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടത്തെി പുനരധിവാസം സാധ്യമാക്കിയതായും യോഗം വിലയിരുത്തി. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ സുബൈര്‍ കെ.കെ. സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ശ്രീജ. എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി. മുരളീധരന്‍ പിള്ള (അസി. ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി), ഡോ. അന്‍ജലിന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, പി.എച്ച്.എസ്.സി), ബിജി എബ്രഹാം (ഡെപ്യൂട്ടി ഡയറക്ടര്‍, എസ്.സി വകുപ്പ്), കെ. അനില്‍കുമാര്‍ (ഡിവൈ.എസ്.പി, ഡി.സി.ആര്‍ റൂറല്‍) കെ. അലക്സ് (അസി. നോഡല്‍ ഓഫിസര്‍, എസ്.പി.സി പദ്ധതി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസം, പൊലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.