തിരുവനന്തപുരം: ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി 5 വർഷമായി ഉയർത്തുകയുംചെയ്ത സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ. രാജു, എ.സി. മൊയ്തീൻ എന്നിവർക്കാണ് കത്ത് നൽകിയത്. പാരിസ്ഥിതിക ദുരന്തത്തിെൻറ വക്കിലെത്തിനിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതികസാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണിത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഈനടപടി. പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായി പരിശോധന നടത്താതെ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.