കാട്ടാക്കട: നെഞ്ചുവേദനയെത്തുടർന്ന് ഒമാനിൽ മരിച്ച പ്രവാസിയുെട മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പൂവച്ചൽ പുനലാൽ കാനക്കുഴി ഷീലാഭവനിൽ ലോറൻസാണ് (57) കഴിഞ്ഞ 16ന് ഒമാനിൽ മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദന വന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിെച്ചന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസി മലയാളി സംഘടനകളുമായി ഇടപെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാരംഭിച്ചത്. പെയിൻറിങ് തൊഴിലാളിയാണ്. ഭാര്യ: വിജയകുമാരി. മകൾ: ഷീല. മരുമകൻ: ഷിേൻറാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.