തിരുവനന്തപുരം: സംസ്ഥാനത്ത് വിപണികളിൽ ലഭ്യമായ അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് വ്യാഴാഴ്ചയും പരിശോധനനടത്തി. സംസ്ഥാനവ്യാപകമായി 87 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 21 സ്ഥാപനങ്ങൾക്ക് നവീകരണത്തിനും മറ്റുമായി നോട്ടീസുകൾ നൽകി. ഇവരിൽനിന്ന് 30,000 രൂപ പിഴ ഇൗടാക്കി. അരിയുടെയും പഞ്ചസാരയുടെയും 60 സാമ്പിളുകൾ രാസപരിശോധനക്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി സംസ്ഥാനത്തെ 677 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 136 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇവരിൽനിന്ന് 1,80,000 രൂപ പിഴ ഇൗടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.