ടിക്കറ്റ്​ ഇൻസ്​പെക്​ടറായ ദേശീയ നീന്തല്‍ താരത്തെ ആക്രമിച്ചയാളെ റെയില്‍വേ പൊലീസ് തിരയുന്നു

തിരുവനന്തപുരം: റെയില്‍വേ ചീഫ് ടിക്കറ്റിങ് ഇന്‍സ്പെക്ടറും ദേശീയ നീന്തല്‍ താരവുമായ സുമി സിറിയക്കിനെ ഡ്യൂട്ടിക്കിടെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കായി റെയില്‍വേ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച ഐലൻഡ് എക്സ്പ്രസിലായിരുന്നു സംഭവം. എസ്- 6 കോച്ചില്‍ യാത്ര ചെയ്തിരുന്ന കൊല്ലം കുണ്ടറ സ്വദേശി സജി സാമുവലിനോട് ടിക്കറ്റ് പരിശോധനക്കിടെ സീസൺ ടിക്കറ്റി​െൻറ തിരിച്ചറിയൽ കാർഡ് കാണിക്കാൻ സുമി സിറിയക്ക് ആവശ്യപ്പെട്ടു. കാര്‍ഡിലെ തീയതി പ്രകാരം കാലാവധി കഴിഞ്ഞെന്നും ടിക്കറ്റ് ഇല്ലാത്ത യാത്രക്ക് 300 രൂപ പിഴ ഒടുക്കണമെന്നും പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് സജി സാമുവല്‍ ഇന്‍സ്പെക്ടറെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ഇയാൾ പിഴ ഒടുക്കാന്‍ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്ത സാഹചര്യത്തില്‍ ഉടന്‍ റെയില്‍വേ െപാലീസി​െൻറ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സുമി സിറിയക്കിനെ തള്ളിയിട്ടശേഷം ഇയാൾ പ്ലാറ്റ്ഫോമിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ സുമിയെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സജി സാമുവലിനെതിരെ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ സെക്രേട്ടറിയറ്റില്‍ എത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.