നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വിതരണംനടക്കുന്ന സ്മാർട്ട് റേഷൻ കാർഡിൽ ഉപഭോക്താക്കളുടെ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഇ-സേവകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ സജ്ജൻസിങ് ആർ. ചവാൻ അറിയിച്ചു. പരാതിക്കാർ ഇ-സേവകേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പരിശോധന നടത്തി കാർഡിൽ തിരുത്തൽ വരുത്തിയശേഷം കാർഡ് ഉടമയെ എസ്.എം.എസ് മുഖേന അറിയിക്കും. ശേഷം 30 രൂപ നൽകി തിരുത്തിയ സ്മാർട്ട് കാർഡ് വാങ്ങാം. പെൻഷൻകാരുടെ മസ്റ്ററിങ് 30ന് അവസാനിക്കും നാഗർകോവിൽ: ജില്ല ട്രഷറി, സബ്ട്രഷറി എന്നിവിടങ്ങളിൽനിന്ന്്്് സർക്കാർ പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവർ വർഷത്തിലൊരിക്കൽ ബന്ധപ്പെട്ട സ്ഥലത്ത് നേരിട്ടോ സഹായികൾ മുഖേനയോ, തപാൽ മുഖേനയോ രേഖപ്പെടുത്തേണ്ട മസ്റ്ററിങ്ങിെൻറ കാലാവധി 30ന് അവസാനിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മസ്റ്ററിങ്ങ് ചെയ്യാത്തവർക്ക് ജൂലൈ മുതൽ പെൻഷൻ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.