റമദാൻ റിലീഫ്​ സംഗമം സമാപിച്ചു

തിരുവനന്തപുരം: യഥാർഥ വിശ്വാസികളുടെ ഹൃദയധമനികളിൽ വികാരതരളിതമാക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കുന്നതാണ് പരിശുദ്ധ റമദാനെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കേരള മുസ്ലിം ജമാഅത്ത് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവന്ന റമദാൻ റിലീഫ് സംഗമങ്ങളുടെ സമാപനത്തിൽ ഇൗദ് കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ അംഗം തൈക്കൂട്ടത്തിൽ സക്കീർ, കെ.എസ്.െഎ.ഇ മാനേജിങ് ഡയറക്ടർ ഹെബി വർഗീസ്, ഒാൾ ഇന്ത്യ മുസ്ലിം ജമാഅത്ത് കൗൺസിൽ ദേശീയ ജന. കൺവീനർ എ.എം. ഹാരീസ്, വിഴിഞ്ഞം ഹനീഫ്, കാരയ്ക്കാമണ്ഡപം താജുദ്ദീൻ, പി. സെയ്ദലി, സിദ്ദീഖ് സജീവ്, ജെ.എം. മുസ്തഫ, കുന്നുകുഴി എസ്. മണി, അക്രം അർഷാദ്, എം. മുഹമ്മദ് മാഹിൻ, ഹാജി എ.എസ്. ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.