തിരുവനന്തപുരം: മരങ്ങൾ നട്ട് തലസ്ഥാന നഗരി ലോക പരിസ്ഥിതിദിനം ആചരിക്കും. ദിനാചരണത്തിെൻറ ഭാഗമായി വിവിധ സംഘടനകളും സ്കൂൾ കോളജ്, സർക്കാർ ഓഫിസുകളിലും മരങ്ങൾ നടുന്നുണ്ട്. വനം വന്യജീവി, പരിസ്ഥിതി വകുപ്പിെൻറ പരിസ്ഥിതി ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഗവർണർ പി. സദാശിവം നിർവഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നടത്തുന്ന ചടങ്ങിൽ മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. രാവിലെ 7.30ന് കവടിയാർ മുതൽ കനകക്കുന്നുവരെ സൈക്കിൾ റാലി നടത്തും. യുവജന ക്ഷേമബോർഡ് നടത്തുന്ന പരിപാടി ഗവ. ആർട്സ് കോളജിൽ ഉച്ചക്ക് 12ന് ഡോ. ഡി. ബാബുപോൾ ഉദ്ഘാടനം ചെയ്യും. തപാൽ വകുപ്പ് പരിസ്ഥിതി സംരക്ഷണം വിഷയമാക്കി സ്മരണിക കവർ പുറത്തിറക്കും. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഒാഫിസിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പോസ്റ്റൽ സർവിസ് ഡയറക്ടർ തോമസ് ലൂർദ് രാജിൽനിന്ന് കവി മുരുകൻ കാട്ടാക്കട ഏറ്റുവാങ്ങും. മാനവീയം തെരുവിടം കൾച്ചർ കലക്റ്റീവിെൻറ നേതൃത്വത്തിൽ വൈകീട്ട് 7.30 മുതൽ മാനവീയം വീഥിയിൽ സാംസ്കാരിക കൂട്ടായ്മ, മഴനടത്തം, ഗ്രീൻ പോസ്റ്റർ റിലീസ്, മരംനടീൽ, പി.എ. ഉത്തമനെ അനുസ്മരിച്ച് പാരിസ്ഥിതിക കവിയരങ്ങ്, ഇതുവരെ െവച്ചുപിടിപ്പിച്ച വ്യക്ഷത്തൈകളുടെ തൽസ്ഥിതി പരിശോധന ഗ്രീൻ ഓഡിറ്റ് എന്നിവ നടത്തും ഇന്ദിര ഭവനിൽ രാവിലെ 10ന് നടക്കുന്ന പരിസ്ഥിതി ദിനാചരണം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. നാട് കാടാക്കുക എന്ന സന്ദേശമുയർത്തി ഫ്രണ്ട്സ് ഓഫ് ട്രീസ് നടത്തുന്ന ദിനാചരണം അട്ടകുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ നടക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. എസ്.സി. ജോഷി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ അട്ടക്കുളങ്ങര സ്കൂളിലെ വ്യക്ഷങ്ങളുടെ കണക്കുകൾ ഉൾപ്പെടുന്ന ട്രീ രജീസ്റ്ററും ബുക്ക് ലെറ്റും പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.